Home » Blog » Kerala » രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ സംഭവം: പ്രതികരിച്ച് മുഖ്യമന്ത്രി
pinarayivijayan

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശ്ശൂരിൽ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ലെന്നും, മനഃപൂർവം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

അതേസമയം ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തത്കാലത്തേക്കാണ് ഹൈക്കോടതി തടഞ്ഞത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 15-നാണ് ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കുക.