Home » Top News » Kerala » രാഹുലിന്റെ ഒളിവുജീവിതം കോൺഗ്രസ് നേതാക്കളുടെ അറിവോടെ: മന്ത്രി വി ശിവൻകുട്ടി
v_sivankutty-3

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിവ് ജീവിതം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അറിവോടെയാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് പ്രഖ്യാപിക്കട്ടെ എന്നും, ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും, ഇപ്പോഴും കോൺഗ്രസിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.