Home » Blog » Kerala » യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ പ്രതിസന്ധി! സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ
passenger airplane A320 isolated on white background

passenger airplane A320 isolated on white background

യാത്രാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഇന്ന് മറുപടി നൽകും. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും വിഭവങ്ങളുടെ ഉപയോഗത്തിലും വീഴ്ച സംഭവിച്ചെന്നും യാത്രക്കാർക്ക് വലിയ ക്ലേശങ്ങളുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇന്നലെയാണ് ഡിജിസിഎ നോട്ടീസ് നൽകിയത്. കമ്പനി മേധാവി എന്ന നിലയിൽ എൽബേഴ്സ് തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെന്നും നോട്ടീസിൽ പറയുന്നു. ഇൻഡിഗോയുടെ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കുന്നതിൽ ഡിജിസിഎയും സിവിൽ വ്യോമയാന വകുപ്പും വിമർശനം നേരിടുന്നതിനിടെയാണ് 24 മണിക്കൂറിനകം മറുപടി നൽകാൻ നിർദ്ദേശിച്ചുകൊണ്ട് നോട്ടീസ് കൈമാറിയത്.

അതേസമയം ഇൻഡിഗോയുടെ യാത്രാപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്നും റദ്ദാക്കാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി എട്ടുമണിക്കുള്ളിൽ റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്ന മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാളെയോടെ യാത്രക്കാരുടെ ബാഗേജുകൾ എത്തിച്ചു നൽകണമെന്നും നിർദ്ദേശമുണ്ട്