Home » Blog » Kerala » മോഹൻലാലിന്റെ ‘തുടരും’ ഹിന്ദിയിലേക്ക് ? വെളിപ്പെടുത്തി തരുൺ മൂർത്തി
226a786bc0a1438e66a70c2c40828e24741c429d84bfce0f1578524b1aa1c34b.0

ലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘തുടരും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നു. മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്ത തരുൺ മൂർത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് താരം അജയ് ദേവ്ഗണിനെ നായകനാക്കി ചിത്രം റീമേക്ക് ചെയ്യാനാണ് നിലവിൽ സാധ്യതയെന്നും തരുൺ മൂർത്തി സൂചന നൽകിയിട്ടുണ്ട്. ഈ വാർത്ത ഇപ്പോൾ സിനിമാ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘തുടരും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ആമിർ ഖാന്റെയും അജയ് ദേവ്‌ഗണിന്റെയും കമ്പനികൾ തന്നെ സമീപിച്ചിരുന്നുവെന്ന് സംവിധായകൻ തരുൺ മൂർത്തി വെളിപ്പെടുത്തി. ഇത്രയും വലിയൊരു ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റിൽ ചെയ്യാൻ സാധിച്ചു എന്നറിയാനാണ് അവർക്ക് താൽപ്പര്യം. ഹിന്ദിയിലും തെലുങ്കിലുമായി റീമേക്കിനുള്ള സാധ്യതകൾ നിലവിലുണ്ട്. ഹിന്ദി പതിപ്പ് താൻ തന്നെ സംവിധാനം ചെയ്യാനാണ് അവർ ആവശ്യപ്പെട്ടതെന്നും, എന്നാൽ തനിക്ക് തുടർച്ചയായ സിനിമകൾ ഉള്ളതിനാൽ എപ്പോഴാണ് അത് സാധ്യമാവുക എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അജയ് ദേവ്‌ഗണിനെ നായകനാക്കി ഹിന്ദിയിൽ ചിത്രം റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു സ്റ്റണ്ട് പശ്ചാത്തലം ഉള്ളതും ഈ ചർച്ചകൾക്ക് കാരണമാണ്. എങ്കിലും, ഈ ചർച്ചകൾ ഇതുവരെ അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും തരുൺ മൂർത്തി വ്യക്തമാക്കി.

 

.ആർ. സുനിൽ രചിച്ച്, മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ ചിത്രം ‘തുടരും’ നിലവിൽ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. റിലീസ് ചെയ്തപ്പോൾ മുതൽ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രപരമായ നേട്ടമാണ് കൈവരിച്ചത്. 232.60 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്.