WhatsApp Image 2025-10-14 at 11.39.08_2ce8b0a8

മെഡിക്കൽ ക്രൈം ത്രില്ലർ ‘കുറ്റം തവിർ’; ഒക്ടോബർ 24ന് കേരളത്തിലെ തിയേറ്ററുകളിലേക്ക്….

വിരുമൻ, പടയ് തലൈവൻ, മദ്രാസി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി ഋത്വിക്കും, ആരാധ്യ കൃഷ്ണയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ഒക്ടോബർ 24 മുതൽ കേരളത്തിലെ തിയറ്ററുകളിലേക്ക്. തമിഴിൽ വൻ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രം ഗജേന്ദ്രയാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീസായി സൈന്തവി ക്രിയേഷൻസിൻ്റെ ബാനറിൽ പി.പാണ്ഡുരംഗൻ ആണ് നിർമിച്ചിരിക്കുന്നത്. ഒരു ആശുപത്രിയിലെ ദുരൂഹമായ കൊലപാതകം, അവയവ മോഷണം, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, രാഷ്ട്രീയക്കാരുടെ അഴിമതി എന്നിവയെ ഒരു മെഡിക്കൽ ക്രൈം ത്രില്ലറിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഋഷി ഋത്വിക്, ആരാധ്യ കൃഷ്ണ എന്നിവർക്ക് പുറമെ ശരവണൻ, സായ് ദീന, കാമരാജ്, സെൻട്രയൻ, ആനന്ദ് ബാബു, വിനോദിനി വൈദ്യനാഥൻ, സായ് സൈന്തവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൻഹാ സ്റ്റുഡിയോ റിലീസ്സാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഛായാഗ്രഹണം: റോവിൻ ഭാസ്കർ, സംഗീതം: ശ്രീകാന്ത് ദേവ, എഡിറ്റർ : രഞ്ജിത് കുമാർ ജി, പി. ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Leave a Reply

Your email address will not be published. Required fields are marked *