Home » Blog » Kerala » മുൻമന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
Untitled-3-Recovered-Recovered-8-680x450 (1)

മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസ്സായിരുന്നു.അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ടുതവണ മട്ടാഞ്ചേരി എം എൽ എ ആയിരുന്നു. പിന്നീട് രണ്ടു രണ്ടുതവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി.2005ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം 5 മണിയോടെ പാലക്കമുകൾ ജുമാമസ്ജിദിൽ കൊണ്ടു വന്ന ശേഷം സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെൻ്ററിൽ പൊതു ദർശനത്തിനു വയ്ക്കും. രാത്രി 9 മണിയോടെ ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.