Home » Blog » Top News » മുൻഗണനാ റേഷൻ കാർഡുകൾ അർഹതയുള്ളവരുടെ കൈകളിൽ എത്തണം: മന്ത്രി ജി.ആർ അനിൽ
images (30)

അർഹതയുള്ളവരുടെ കൈകളിൽ മുൻഗണനാ റേഷൻ കാർഡുകൾ എത്തണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. 39,000 മുൻഗണനാ(പിഎച്ച്എച്ച് ) റേഷൻ കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം പോത്തൻകോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കേരളത്തിൽ എല്ലാവർക്കും സ്വന്തമായി റേഷൻകാർഡ് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ 148 ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകടകൾ എത്തുന്നുണ്ട്. അർഹതപ്പെട്ട എല്ലാ പട്ടികജാതി -പട്ടിക വർഗ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. അനർഹർ കൈവശം വച്ചിരുന്ന 1.72 ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തതിലൂടെ 17 കോടി രൂപ പിഴ ഇനത്തിൽ ഖജനാവിലെത്തിയെന്നും മന്ത്രി പറഞ്ഞു.

 

പോത്തൻകോട്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 50 കുടുംബങ്ങൾക്കാണ് മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തത്.

 

പോത്തൻകോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു. വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അം​ഗം കാർത്തിക, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ. കെ, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി തുടങ്ങിയവർ പങ്കെടുത്തു.