Home » Blog » Top News » മുന്‍ഗണനാ റേഷന്‍ കാർഡിന് ഫെബ്രുവരി 13 വരെ അപേക്ഷിക്കാം
images (67)

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 13 വരെ ഓണ്‍ലൈനായി പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതാണെന്നു ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു .

അക്ഷയകേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ, civilsupplies.kerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ വഴിയോ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണം.

സംശയങ്ങള്‍ക്ക് താഴെ പറയുന്ന താലൂക്ക് സപ്ലൈ ഓഫീസ് നമ്പരുകളില്‍ ബന്ധപ്പെടാം. ചേര്‍ത്തല – 0478 2823058, 9188527357 , അമ്പലപ്പുഴ – 0477 2252547, 9188527356 , കുട്ടനാട് – 0477 2702352, 9188527355 കാര്‍ത്തികപ്പള്ളി – 0479 2412751, 9188527352 മാവേലിക്കര – 0479 2303231, 9188527353 ചെങ്ങന്നൂര്‍ – 0479 2452276, 9188527354.