Home » Blog » Top News » മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നു
images (30)

കാസര്‍കോട് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ പെരിയ ബസാറില്‍ പ്രവര്‍ത്തിച്ചുവരുന്ന മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 11ന് രാവിലെ 10.30ന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി.കെ സബിത, ജില്ലയിലെ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രിയ -സാമൂഹിക പ്രവത്തകര്‍ എന്നിവരും പങ്കെടുക്കും