മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ കറുകപ്പറമ്പില്‍ ക്‌ളീറ്റസ് മകന്‍ ജോസഫിന്റെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അടിയന്തിര ധനസഹായം നൽകി. വീട്ടിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ധനസഹായം കൈമാറി. കുടുംബത്തിന് വാസയോഗ്യമായ പുതിയ വീട് നിര്‍മ്മിച്ചു നല്‍കാനും കടം എഴുതിത്തളളാനും തുടര്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.
മത്സ്യബോര്‍ഡ് ആലപ്പുഴ റിജീയണല്‍ എക്സിക്യൂട്ടീവ് പി.ആര്‍. കുഞ്ഞച്ചന്‍, ഫിഷറീസ് ഓഫീസര്‍ ശില്പ സുദേവന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗം എന്‍.വി. സ്‌നേഹജന്‍, ഗ്രാമപഞ്ചായത്ത് അംഗം സാലിമോള്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സംഗീത, മുന്‍ അംഗം ശിഖിവാഹനനന്‍ എന്നിവര്‍ പങ്കെടുത്തു.
