Home » Blog » Top News » ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാരങ്ങൾ 27ന് മുഖ്യമന്ത്രി വിതരണം ചെയ്യും
pinarayi-vijayan-680x450

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025 ലെ വൈജ്ഞാനിക പുരസ്‌കാരങ്ങൾ 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. വൈകിട്ട് 4.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.

എം.പിമാരായ ഡോ. ശശി തരൂർ, എ.എ റഹിം, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ അഡ്വ. വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. തുടങ്ങിയവർ പങ്കെടുക്കും. പുരസ്‌കാര വിതരണത്തിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറും.

 

വൈജ്ഞാനിക മേഖലയിലെ മികച്ച രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2023 മുതൽ ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്. ഡോ. ഗോപകുമാർ ചോലയിൽ രചിച്ച ‘ഉരുകുംകാലം: അതിതാപനവും അതിജീവനവും’ എന്ന കൃതി എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിനും ആർ. പാർവതീദേവി വിവർത്തനം ചെയ്ത ‘റീത്തയുടെ പാഠങ്ങൾ: ഓർമ്മക്കുറിപ്പുകൾ 1975-1985’ എന്ന കൃതി എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരത്തിനും അർഹമായി. ‘ശിൽപകലയും സംസ്‌കാരചരിത്രവും: കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുള്ള പഠനം’ എന്ന പ്രബന്ധത്തിനാണ് ഡോ. ഇന്ദുലേഖ കെ.എസിനെ ഡോ. കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.