ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം കൊയ്ത് ഇന്ത്യൻ സിനിമകൾ. 2025 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 11,657 കോടി രൂപയാണ് ഇന്ത്യൻ സിനിമ നേടിയത്. ഡിസംബറിലെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ 2023ലെ സർവകാല റെക്കോർഡായ 12,226 കോടി മറികടക്കുമെന്നാണ് സൂചന.2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നവംബറിൽ മാത്രം ഇന്ത്യൻ സിനിമ 587 കോടി രൂപ നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് വരുമാനത്തിന്റെ 39 ശതമാനവും ഹിന്ദി സിനിമകളിൽ നിന്നാണ്. തെലുങ്ക് (19%), തമിഴ് (15%) എന്നിവയ്ക്ക് പിന്നാലെ 9 % വിഹിതവുമായി മലയാളം അഞ്ചാം സ്ഥാനത്തുണ്ട്. നവംബറിൽ 30 കോടി രൂപ നേടിയ ‘എക്കോ’ മികച്ച പത്ത് സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ച ഏക മലയാള ചിത്രമായി. ഡിസംബറിലെ കളക്ഷനിൽ മമ്മൂട്ടി ചിത്രം ‘കളങ്കാവലു’മുണ്ട്. 2025ൽ ഹിന്ദി സിനിമകളുടെ ആധിപത്യം തുടരുമ്പോഴും പ്രാദേശിക ഭാഷാ ചിത്രങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യൻ സിനിമയുടെ കരുത്ത് വ്യക്തമാക്കുന്നു. ഡിസംബറിലെ വമ്പൻ റിലീസുകളുടെ ഫലം കൂടി പുറത്തുവരുന്നതോടെ 2025 ഇന്ത്യൻ സിനിമയുടെ സുവർണ്ണ വർഷമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.2023ലെ റെക്കോർഡ് വരുമാനത്തിൽ 5380 കോടി രൂപയും ഹിന്ദി സിനിമകളുടെ സംഭാവനയായിരുന്നു. അന്ന് മലയാള സിനിമയുടെ പങ്ക് 572 കോടി രൂപയായിരുന്നു. എന്നാൽ 2025ലേക്ക് എത്തുമ്പോൾ നവംബർ വരെ മാത്രം ഇന്ത്യ നേടിയത് 11,657 കോടി രൂപയാണ്. ഇതിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് ഒക്ടോബർ മാസത്തിലാണ് (1,666 കോടി രൂപ). അതേസമയം, വർഷത്തിലെ ഏറ്റവും കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയത് മാർച്ചിലായിരുന്നു (580 കോടി രൂപ).
ഹിന്ദി സിനിമകളുടെ ആധിപത്യം തുടരുമ്പോഴും പ്രാദേശിക ഭാഷാ ചിത്രങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യൻ സിനിമയുടെ കരുത്ത് വ്യക്തമാക്കുന്നു. ഡിസംബറിലെ വമ്പൻ റിലീസുകളുടെ ഫലം കൂടി പുറത്തുവരുന്നതോടെ 2025 ഇന്ത്യൻ സിനിമയുടെ സുവർണ്ണ വർഷമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
