Home » Blog » Top News » ബി എൽ ഒ മാരോട് വോട്ടർമാർ സഹകരിക്കണം: ജില്ലാ കളക്ടർ
images - 2025-11-24T190441.016

ബി എൽ ഒ മാരോട് വോട്ടർമാർ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.

വോട്ടവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബി എൽ ഒ മാർ എസ് ഐ ആറിൻ്റെ ഭാഗമായി വീടുകളിൽ എത്തി ഫോം നൽകിയത്. ഫോം തിരികെ ആവശ്യപ്പെടുമ്പോൾ അവരുമായി സഹകരിക്കേണ്ട ബാധ്യത വോട്ടർമാർക്കുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചില ഭാഗങ്ങളിൽ ബി എൽ ഒ മാരോട് മോശമായി പെരുമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. വോട്ടവകാശം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും അത് ഉറപ്പാക്കേണ്ട ബാധ്യത പൗരന്മാർക്ക് കൂടി ഉള്ളതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

അരൂർ, ചേർത്തല ,ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഇന്ന്( ചൊവ്വ) 250 ഓളം ബി എൽ ഒ മാരെ കളക്ടർ നേരിട്ട് കാണുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ബി എൽ ഒ മാരുടെ പ്രവർത്തനങ്ങൾക്ക് കളക്ടർ പൂർണ്ണ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.