Home » Top News » Top News » ബാലാവകാശ കമ്മിഷൻ പ്രവർത്തനങ്ങൾ പഠിക്കാൻ തമിഴ്‌നാട് കമ്മിഷൻ
images (81)

കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങൾ പഠനവിധേയമാക്കുന്നതിനും മാതൃകകൾ സ്വീകരിക്കുന്നതിനും തമിഴ്‌നാട് ബാലാവകാശ കമ്മിഷൻ സന്ദർശനം നടത്തി. തമിഴ്‌നാട് കമ്മിഷൻ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ 6 അംഗ സമിതിയാണ് സന്ദർശനം നടത്തിയത്. കമ്മിഷനിൽ എത്തിയ ചെയർപേഴ്‌സൺ പുതുക്കോട്ടൈ വിജയ, അംഗങ്ങളായ വി. സെൽവേന്ദ്രൻ, വി. ഉഷാനന്ദിനി, എം. കാസിമിർ രാജ്, മോണ മെറ്റിൽഡ ബാസ്‌കർ, ഡി. ബാലാജി എന്നിവരെ കമ്മിഷൻ സെക്രട്ടറി എച്ച്. നജീബ് സ്വീകരിച്ചു. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ സിസിലി ജോസഫ്, ജലജചന്ദ്രൻ, മോഹൻകുമാർ, ഷാജു, വിൽസൺ, ഷാജേഷ് ഭാസ്‌കർ എന്നിവർ തമിഴ്‌നാട് കമ്മിഷനുമായി ആശയവിനിമയം നടത്തി. കമ്മിഷൻ അംഗം കെ.കെ. ഷാജു കേരള കമ്മിഷന്റെ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. കമ്മിഷൻ രജിസ്ട്രാർ കോമളവല്ലി, ഫിനാൻസ് ഓഫീസർ രജനിമോൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗോവിന്ദരാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *