Home » Blog » Top News » പോസ്റ്റ് ഓഫീസുകൾ വൈകിട്ട് ആറ് വരെ പ്രവർത്തിക്കും  
images - 2025-12-06T181012.673

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ എട്ടിന് വൈകിട്ട് 6 വരെ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതായി പോസ്റ്റ് മാസ്റ്റർ ജനറൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ ആറിന് വൈകുന്നേരം ആറ് മണി വരെയാണ് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തന സമയം. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.