Home » Blog » Top News » പൊതുതിരഞ്ഞെടുപ്പ് 2026: ഇവിഎം, വിവിപാറ്റ് ഫസ്റ്റ് ലെവൽ ചെക്കിംഗ് (എഫ് എൽ സി) ജനുവരി 3 മുതൽ
FB_IMG_1767370579352

പൊതുതിരഞ്ഞെടുപ്പ് 2026 നോട് അനുബന്ധിച്ചുള്ള ഇവിഎം, വിവിപാറ്റ് ഫസ്റ്റ് ലെവൽ ചെക്കിംഗ് (എഫ് എൽ സി) നാളെ (ജനുവരി 3) മുതൽ പത്തനംതിട്ട കലക്ടറേറ്റിൽ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു

 

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിലവിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും കളും ഫസ്റ്റ് ലെവൽ ചെക്കിങ് നടത്തുന്നതിനാവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എഫ് എൽ സി പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്കും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷനും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.

 

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് /ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ അംഗീകൃത എഞ്ചിനീയർമാരുടെ നേതൃത്യത്തിലാണ് പരിശോധന. പരിശോധന വേളയിൽ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.