Home » Blog » Kerala » ‘പുഷ്പരാജിന്റെ’ ഒരു വർഷം നീണ്ട പടയോട്ടം; 1800 കോടിയുമായി ഇന്ത്യൻ സിനിമയുടെ ഇൻഡസ്ട്രി ഹിറ്റടിച്ച് അല്ലു അർജുൻ ചിത്രം
pushpa-2-1-680x450

ക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുഷ്പ 2: ദി റൂൾ’ ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസിൽ ഒരു വർഷം പൂർത്തിയാക്കിയിരിക്കുന്നു. ചിത്രം അഭൂതപൂർവമായ വിജയവുമായി മുന്നേറുകയും നിരവധി റെക്കോർഡുകൾ തകർത്ത് ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു. ‘പുഷ്പരാജിന്റെ’ ഒരു വർഷം നീണ്ട ഈ പടയോട്ടം ആരാധകരും സിനിമാ ലോകവും ഒരുപോലെ ആഘോഷമാക്കി മാറ്റുകയാണ്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ‘പുഷ്പ 2: ദി റൂൾ’ എന്ന ചിത്രത്തിൽ, ഐക്കൺ സ്റ്റാർ അല്ലു അർജുൻ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സംവിധായകൻ സുകുമാർ തന്റെ കരിയറിലെ ഏറ്റവും മികച്ച കൊമേഴ്‌സ്യൽ ചിത്രമാണ് ഇതിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ സംഗീതം ഈ ചിത്രത്തിൽ തീ പോലെ ആളിപ്പടരുകയായിരുന്നു, ചിത്രത്തിലെ പാട്ടുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.

ലോകമെമ്പാടുമായി 1800 കോടിയുടെ മെഗാ കളക്ഷൻ നേടി ചരിത്രം കുറിച്ച ‘പുഷ്പ 2: ദി റൂൾ’, ഹിന്ദി പതിപ്പിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയറിലൂടെ മിനി സ്ക്രീനിലും ആധിപത്യം ഉറപ്പിച്ചു. 5.1 ടിവിആർ റേറ്റിങ്ങും 5.4 കോടി കാഴ്ചക്കാരെയുമാണ് ചിത്രം രാജ്യമെമ്പാടും സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ അവിസ്മരണീയ പ്രകടനമാണ് അല്ലു അർജുന് ദേശീയ അവാർഡ് നേടിക്കൊടുക്കുകയും അദ്ദേഹത്തെ പാൻ ഇന്ത്യൻ താരപദവിയിലേക്ക് ഉയർത്തുകയും ചെയ്തത്. അല്ലു അർജുൻ ടൈറ്റിൽ കഥാപാത്രമായെത്തിയ ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.