Home » Blog » Kerala » പുത്തൻ പതിപ്പുമായി ചേതക് എത്തുന്നു, ലക്ഷ്യം സാധാരണക്കാർ
profile1744891990

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉടൻ പുറത്തിറങ്ങുന്നു. സാധാരണക്കാരനെ ലക്ഷ്യമിട്ട് അവർക്ക് താങ്ങാവുന്ന വിലയിലുള്ള മോഡലായിരിക്കും പുറത്തിറക്കുക. വിപണിയിലെ പുതിയ എതിരാളികളായ ടിവിഎസ് ഓർബിറ്റർ, ഹീറോ വിഡ വിഎക്‌സ്2 എന്നിവയുമായി നേരിട്ട് മത്സരിക്കാനാണ് ബജാജിന്റെ ലക്ഷ്യം.ഇതിനോടകം തന്നെ 30, 35 സീരീസുകളും പ്രത്യേക പതിപ്പുകളും ചേതക് അവതരിപ്പിച്ചിരുന്നു.

സ്‌കൂട്ടറിന്റെ സ്‌പൈ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചിത്രത്തിൽ വലിയ മാറ്റങ്ങളാണ് സൂചിപ്പിക്കുന്നത്. നിലവിലെ ചേതക് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ സാങ്കേതിക വിദ്യയും രൂപകൽപ്പനയുമാണ് പുതിയ പതിപ്പിന്റെ പ്രധാന ആകർഷണം.നിലവിലെ മോഡലുകളിൽ നിന്ന് വിഭിന്നമായി, പുതിയ ചേതക്കിന്റെ പിന്നിലെ ചക്രത്തിൽ ഘടിപ്പിച്ച ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ടെസ്റ്റ് വാഹനത്തിൽ കാണപ്പെടുന്നത്. സ്‌കൂട്ടറിന്റെ വില കുറയ്ക്കാൻ ഈ മാറ്റം സഹായിച്ചേക്കും.

മുൻവശത്തെ എൽഇഡി ലൈറ്റിംഗ് നിലനിർത്തിയപ്പോൾ, പിൻവശത്തെ ലൈറ്റിംഗ് യൂണിറ്റുകളിൽ കാര്യമായ മാറ്റമുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ ഇപ്പോൾ ആപ്രണിന് പകരം ഹാൻഡിൽബാറിലാണ് നൽകിയിരിക്കുന്നത്.ചേതക്കിന്റെ ഐക്കണിക് ശൈലി നിലനിർത്തിക്കൊണ്ടുതന്നെ പരിഷ്‌കരിച്ച ബോഡി പാനലുകൾ, പുതിയ അലോയ് വീലുകൾ, ഗ്രാഫിക്‌സ്, ആകർഷകമായ കളർ ഓപ്ഷനുകൾ എന്നിവ പുതിയ മോഡലിൽ പ്രതീക്ഷിക്കാം.

ബാറ്ററിയുടെ കാര്യം പരിശോധിച്ചാൽ വരാനിരിക്കുന്ന ചേതക്കിൽ നിലവിലുള്ള ഓപ്ഷനുകൾ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് മൂന്ന് kWh അല്ലെങ്കിൽ 3.5 kWh പായ്ക്ക് ഇതിൽ ലഭ്യമാണ്. ചെറിയ ബാറ്ററിക്ക് 127 കിലോമീറ്റർ വരെ മൈലേജ് ബജാജ് നിലവിൽ അവകാശപ്പെടുന്നു. അതേസമയം വലിയ യൂണിറ്റ് ഒറ്റ ചാർജിൽ 153 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. മുമ്പ് ഉപയോഗിച്ചിരുന്ന വൃത്താകൃതിയിലുള്ള യൂണിറ്റിന് പകരമായി ഒരു പുതിയ ചതുരാകൃതിയിലുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുന്നു. സ്വിച്ച് ഗിയറും പരിഷ്‌കരിച്ചതായി തോന്നുന്നു. കൂടാതെ ഒരു ഫിസിക്കൽ കീ സ്ലോട്ടിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. സസ്‌പെൻഷനായി മുൻവശത്ത്, മുമ്പത്തെ സിംഗിൾ-സൈഡഡ് ഫ്രണ്ട് സജ്ജീകരണം ടെലിസ്‌കോപ്പിക് ഫോർക്കുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതായി തോന്നുന്നു. പിന്നിൽ ഇരട്ട ഷോക്കുകൾ ഉള്ളതായി തോന്നുന്നു.