Chief Minister Pinarayi Vijayan 2023
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിലാണ് അറിയിച്ചത്.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കാൻ വൈകുന്നതിൽ സംസ്ഥാന മന്ത്രിമാർക്കിടയിൽ അതൃപ്തി നിലനിന്നിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് മന്ത്രിമാരായ കെ. രാജനും പി. പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കാൻ സർക്കാർ തീരുമാനമെടുത്തത്.
