Home » Blog » Kerala » നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം; ലൊക്കേഷനിൽ മോഹൻലാലിനെ ആദരിക്കുന്ന ചിത്രം പങ്കുവെച്ച് മമ്മൂട്ടി
Untitled-1-15-680x450

ഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ സിനിമയുടെ ലൊക്കേഷനിൽ വെച്ച്, ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് ആദരം നൽകി. ചിത്രീകരണത്തിനിടെ നടന്ന ആദരവിന്റെ ദൃശ്യങ്ങൾ മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. “ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം” എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഈ സന്തോഷ നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.

അടുത്ത വർഷം മലയാളത്തിൽ ഏറ്റവും വലിയ ഹൈപ്പോടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷ് നാരായണന്റെ ‘പേട്രിയറ്റ്’. വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇവർക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിരയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദൻ ആണ് ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ശ്രീലങ്ക, അബുദാബി, അസർബൈജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ‍ഡൽഹി, കൊല്ലി തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.