നിയമസഭാ തിരഞ്ഞെടുപ്പ് 2026 നോടനുബന്ധിച്ച് ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു. 1509 ഇവിഎം, 1509 കണ്‍ട്രോണ്‍ യൂണിറ്റ്, 1629 വിവിപാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂര്‍ത്തിയായത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്പോള്‍ നടത്തി. ജില്ലയില്‍ 1207 ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് മെഷീനുകളുടെ കൃത്യത ഉറപ്പ് വരുത്തിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, എഫ്എല്‍സി നോഡല്‍ ഓഫീസര്‍ കെ എസ് സിറോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
