നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ്. കോടതി വിധിയെ മാനിക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല എന്നും വ്യക്തമാക്കി.
വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരണം
വിധി പകർപ്പ് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് മുകേഷ് പറഞ്ഞു. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകുന്നതിനെക്കുറിച്ച് സർക്കാർ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ സംഘടനകളിലെ ദിലീപിന്റെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യത്തിന്, താൻ സംഘടനയിൽ ഒരു അംഗം മാത്രമാണ് എന്നും, ഭാരവാഹികൾ തീരുമാനമെടുത്ത് പറയട്ടെ എന്നുമായിരുന്നു മുകേഷിന്റെ മറുപടി. ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ എന്തു തോന്നുവെന്ന് ചോദിച്ചപ്പോൾ, “താൻ ചിരിച്ചുകഴിഞ്ഞാൽ ഭാ, ഭാ ഭാ എന്ന് കൊടുക്കില്ലേ” എന്നായിരുന്നു മുകേഷിന്റെ തമാശ രൂപത്തിലുള്ള മറുപടി.
