Home » Blog » Kerala » തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് കിട്ടിയ തിരിച്ചടി, തദ്ദേശ വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലം: സണ്ണി ജോസഫ്
Untitled-5-Recovered-Recovered-4-680x450

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ മികച്ച വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും ശക്തമായ പിന്തുണ നൽകിയ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. കോൺഗ്രസ് പാർട്ടിയും മുന്നണിയിലെ മറ്റ് കക്ഷികളും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. എല്ലാവരും ഒന്നിച്ചിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചു.പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണയാണ് കോൺഗ്രസിന് ലഭിച്ചത്. “പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.വിജയത്തിൽ സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും സണ്ണി ജോസഫ് പ്രത്യേകം നന്ദി അറിയിച്ചു.

എൽ.ഡി.എഫ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ശക്തമായ തിരിച്ചടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സണ്ണി ജോസഫ് വിലയിരുത്തി. എൽ.ഡി.എഫ്. സർക്കാരിന്റെ വീഴ്ചകൾ യു.ഡി.എഫ്. നേരത്തെ തന്നെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടിയിരുന്നു. കോൺഗ്രസിനെ ജനങ്ങൾ ശരിയായി മനസ്സിലാക്കി, അതിന്റെ പ്രതിഫലനമാണ് ഈ മികച്ച വിജയം.ഈ തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ‘സെമിഫൈനലാണ്’ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വിജയം ഉറപ്പിക്കാനുള്ള ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇതോടെ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം സൂചന നൽകി.