തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍ എ.എ.എസ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ വികസന കമ്മീഷണര്‍ ദിലീപ് കെ. കൈനിക്കര, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സാക്ഷി മോഹന്‍, ഇലക്ഷന്‍ ഡപ്യൂട്ടികലക്ടര്‍ സി.ആര്‍. ജയന്തി തുടങ്ങിയവര്‍ പങ്കെടുത്തു
