Home » Top News » Kerala » തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ എൽ.ഡി.എഫ്. പ്രഖ്യാപിച്ചു
cpm_flag.jpg

ദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ എൽ.ഡി.എഫ്. പ്രഖ്യാപിച്ചു. കോർപ്പറേഷൻ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് എൽ.ഡി.എഫ്. പ്രചാരണത്തിൽ ഒരുപടി മുന്നിലെത്തിയത്. ആകെ 28 സീറ്റുകളിൽ 21-ലും സി.പി.ഐ.എമ്മാണ് മത്സരിക്കുന്നത്. സി.പി.ഐ. നാല് സീറ്റുകളിൽ മത്സരിക്കുമ്പോൾ, ജനതാദൾ, ആർ.ജെ.ഡി., കേരള കോൺഗ്രസ് (എസ്.) എന്നീ ഘടകകക്ഷികൾക്ക് ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ. ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ എൽ.ഡി.എഫ്. സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കൂടിയയാൾ നാവായിക്കുളം ഡിവിഷനിൽ മത്സരിക്കുന്ന ബി.പി. മുരളിയാണ്. അതേസമയം, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി, എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ 21-കാരി ഫാത്തിമ ഹിസാനയാണ്. കിളിമാനൂർ ഡിവിഷനിലാണ് ഹിസാന മത്സരിക്കുന്നത്, യു.ഡി.എഫിൽ നിന്ന് ഈ സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാർഥികളെ വേഗത്തിൽ പ്രഖ്യാപിച്ച എൽ.ഡി.എഫ്. പ്രചാരണത്തിൽ മുന്നേറ്റമുണ്ടാക്കുമ്പോൾ, യു.ഡി.എഫിനും ബി.ജെ.പി.ക്കും ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം പോലും പൂർത്തിയാക്കാനോ പ്രഖ്യാപിച്ച ഇടങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *