തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ പാര്‍ട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. അത്തരത്തില്‍ ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയ പാര്‍ട്ടി ഭാരവാഹികള്‍, സ്വന്തം കൈപ്പടയില്‍ ഒപ്പിട്ട ശുപാര്‍ശ കത്ത് ബന്ധപ്പെട്ട വരണാധികാരിക്ക് നവംബര്‍ 24 വൈകിട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കുന്നതിനുള്ള ശുപാര്‍ശ കത്ത് റദ്ദ് ചെയ്യുന്നതും പുതുതായി ആരെയെങ്കിലും ശുപാര്‍ശ ചെയ്യുന്നതുമായ വിവരം നവംബര്‍ 24 വൈകിട്ട് മൂന്നിന് മുമ്പായി വരണാധികാരിക്ക് ലഭ്യമാക്കണം.
