രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന വയനാട്ടിൽ ഇത്തവണ ചരിത്രം കുറിച്ച് ബി.ജെ.പി. അക്കൗണ്ട് തുറന്നു. കൽപ്പറ്റ നഗരസഭയിൽ ബി.ജെ.പി വിജയിച്ചത് പുളിയാർമല വാർഡിലാണ്. ഇതുകൂടാതെ തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാർഡിലും താമര വിരിഞ്ഞു. മുൻപ് എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ച പഞ്ചായത്താണ് ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായി മാറിയതെന്നത് രാഷ്ട്രീയ ശ്രദ്ധ നേടുന്നു. ഈ നേട്ടം വയനാട്ടിൽ ബി.ജെ.പിക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.
തൃശൂരിൽ പ്രതീക്ഷിച്ച വിജയം കിട്ടാതെ ബി.ജെ.പിക്ക് തിരിച്ചടി
അതേസമയം, ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചിരുന്ന തൃശൂരിൽ ഫലം മറ്റൊന്നാണ്. തൃശൂർ കോർപ്പറേഷനിൽ യു.ഡി.എഫ് വൻ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. എൽ.ഡി.എഫിനേക്കാൾ ഇരട്ടിയോളം സീറ്റുകൾക്ക് യു.ഡി.എഫ്.മുന്നിലാണ് ബി.ജെ.പി. എം.പി സുരേഷ് ഗോപി അടക്കം നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ തൃശൂരിൽ എൻ.ഡി.എക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല.
