സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടികൾക്ക് നവംബർ 14 ന് തുടക്കമാകും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുന്നതോടെ നാമനിർദേശ പത്രികാ സമർപ്പണവും ആരംഭിക്കും. രാവിലെ 11 മണി മുതൽ സ്ഥാനാർത്ഥികൾക്ക് പത്രിക നൽകി തുടങ്ങാം.
നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. സ്ഥാനാർത്ഥിക്ക് നേരിട്ടോ, നിർദ്ദേശകൻ (Proposer) വഴിയോ പത്രിക സമർപ്പിക്കാവുന്നതാണ്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22-ന് നടക്കും. നവംബർ 24 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാവുന്നതാണ്.
