തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കാൻ ബിജെപിയുടെ മുൻ ജില്ലാ കമ്മിറ്റി അംഗം. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മായ ജി നായരാണ് അർപ്പൂക്കര പഞ്ചായത്തിലെ എട്ടാംവാർഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നത്. ബിജെപിയിൽനിന്നും പദവി രാജിവെച്ച മായ രണ്ടുഘട്ടമായി ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
