Home » Blog » Top News » തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍
VVPAT-Election-voting

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പുതുക്കി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,562 പുരുഷന്മാരും, 12,81,805 സ്ത്രീകളും, 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പടെ 24,33,390 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 87 വോട്ടര്‍മാരുമുണ്ട്. ഡിസംബര്‍ നാല് വരെയുള്ള കണക്ക് പ്രകാരമാണിത്.

 

ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലാണ്. 46096 വോട്ടര്‍മാരാണുള്ളത്. കുറവ് വോട്ടര്‍മാരുള്ളത് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലാണ്. 4018 പേരാണുള്ളത്. മുന്‍സിപ്പാലിറ്റികളില്‍ 118759 വോട്ടര്‍മാരുമായി പാലക്കാട് മുന്‍സിപ്പാലിറ്റിയാണ് മുന്നിലുള്ളത്. പട്ടാമ്പി മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 24305 ആണ് വോട്ടര്‍മാരുടെ എണ്ണം. പുതുക്കിയ വോട്ടര്‍പട്ടിക അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ പക്കല്‍ പരിശോധനയ്ക്ക് ലഭ്യമാണ്.