ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതുമായ ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോൺ ഇവിക്ക് വർഷാവസാന ബമ്പർ കിഴിവുകൾ പ്രഖ്യാപിച്ചു. ഈ ഡിസംബറിൽ, നെക്‌സോൺ ഇവിക്ക് മൊത്തം 1.50 ലക്ഷം രൂപയുടെ കിഴിവോടെ സ്വന്തമാക്കാൻ അവസരമുണ്ട്.
ഈ ആകർഷകമായ ഓഫറിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ബാക്കിയുള്ള 80,000 രൂപയുടെ കിഴിവ് മറ്റ് വിവിധ ആനുകൂല്യങ്ങളായി ലഭിക്കും. ഇന്ത്യയിൽ ഇവി മോഡലുകളിൽ വിൽപ്പനയിൽ മുൻപന്തിയിലുള്ള ടാറ്റ നെക്‌സോൺ ഇവിയുടെ എക്‌സ്-ഷോറൂം വില 12.49 ലക്ഷം മുതൽ 17.29 ലക്ഷം രൂപ വരെയാണ്.
ബാറ്ററി ഓപ്ഷനുകളും റേഞ്ചും
നെക്‌സോൺ ഇവി ഇപ്പോൾ മൊത്തം 10 വകഭേദങ്ങളിൽ ലഭ്യമാണ്. രണ്ട് പ്രധാന ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇതിലുള്ളത്.
നെക്‌സൺ ഇവി എം.ആർ): ഇതിൽ 30kWh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 275 കിലോമീറ്റർ (MIDC റേഞ്ച്) ദൂരം സഞ്ചരിക്കാൻ കഴിയും.
നെക്‌സൺ ഇവി 45: ഇതിൽ 45kWh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 489 കിലോമീറ്ററാണ്.
പുതിയ 45kWh ബാറ്ററി പായ്ക്ക്, പഴയ 40.5kWh ബാറ്ററി പായ്ക്കിനേക്കാൾ 15 ശതമാനം കൂടുതൽ ഊർജ്ജ സാന്ദ്രതയുള്ളതാണെന്ന് ടാറ്റ മോട്ടോഴ്‌സ് പറയുന്നു. ഇതാണ് റേഞ്ചിൽ 24 കിലോമീറ്ററിന്റെ വർദ്ധനവ് (489 കി.മീ.) നൽകാൻ കാരണം. നെക്‌സൺ ഇവി 45-നുള്ള യഥാർത്ഥ റേഞ്ച് ഏകദേശം 350 മുതൽ 370 കിലോമീറ്റർ വരെയായിരിക്കുമെന്നാണ് കമ്പനി പറയുന്നത്.
