Home » Blog » Top News » ജലമോഷണം തടയാൻ ആന്റി തെഫ്റ്റ്‌ സ്ക്വാഡ് രൂപീകരിച്ചു
images - 2025-12-05T192905.565

ജില്ലാ വാട്ടർ അതോറിറ്റി കാസർകോട് പി എച്ച് ഡി ഡിവിഷന് കീഴിൽ മഞ്ചേശ്വരം, കാസർകോട്, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ അനധികൃത ജലമോഷണം തടയാൻ ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചു. മീറ്റർ ഘടിപ്പിക്കാതെ ലൈനുകളിൽ നിന്ന് വെള്ളം ഉപയോഗിക്കുക, മീറ്ററിൽ കൃത്രിമത്വം കാണിക്കുക, വിച്ഛേദിച്ച കണക്ഷനിൽ നിന്ന് വെള്ളം ഉപയോഗിക്കുക, അനുമതിയില്ലാതെ മീറ്റർ ഘടിപ്പിക്കുകയും മാറ്റുകയും ചെയ്യുക,മോട്ടോറോ ഹോസോ ഉപയോഗിച്ച് ലൈനിൽ നിന്ന് വെള്ളം നേരിട്ടു ഉപയോഗിക്കുക, പൊതുടാപ്പുകളിലെ വെള്ളം ദുരുപയോഗം ചെയ്യുക, ഒരു വീട്ടിൽ നിന്ന് വെള്ളം മറ്റ് സ്ഥലങ്ങളിലേക്ക് ഉപയോഗിക്കുക, എന്നീ കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചത്. കുറ്റകൃത്യങ്ങൾ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള വാട്ടർ അതോറിറ്റി അറിയിക്കുക ടോൾ ഫ്രീ നമ്പർ 19 16

 

ഫോൺ 0 4 9 9 4 2 5 6 4 1 1, 9 1 8 8 5 2 5 7 4 8