ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റ പഞ്ച് ഒരു ജനപ്രിയ മോഡലായി സ്ഥാനം ഉറപ്പിച്ചു. 2025-ൽ മൈക്രോ എസ്.യു.വി വിഭാഗത്തിൽ മികച്ച പ്രകടനമാണ് ടാറ്റ പഞ്ച് കാഴ്ചവെച്ചത്. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസക്കാലയളവിൽ ഏകദേശം 1,38,769 യൂണിറ്റുകളാണ് ടാറ്റ പഞ്ച് വിറ്റഴിച്ചത്.
ഇതിൽ മാർച്ച് മാസത്തിലാണ് ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത്. ആ മാസം മാത്രം 17,714 യൂണിറ്റുകൾ വിറ്റുപോയിരുന്നു. സവിശേഷതകളും സുരക്ഷയുംസുരക്ഷയിലും സാങ്കേതികവിദ്യയിലും ഒട്ടും പിന്നിലല്ലാത്ത മോഡലാണ് ടാറ്റ പഞ്ച്. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള ഈ വാഹനം ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നു.
ടാറ്റ പഞ്ചിൻ്റെ പ്രധാന സവിശേഷതകൾ ഇവയാണ്
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി
വയർലെസ് ഫോൺ ചാർജർ
ഗ്രാൻഡ് കൺസോൾ, റിയർ എസി വെന്റുകൾ, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജർ
പവർട്രെയിൻ, മൈലേജ്, വില
1.2 ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്തേകുന്നത്. ഇത് 86 bhp കരുത്തും 113 പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് എന്നീ പവർട്രെയിനുകളിലും പഞ്ച് ലഭ്യമാണ്.
ഇന്ധനക്ഷമത: പെട്രോൾ വേരിയന്റിന് ഏകദേശം 21 kmph മൈലേജും, സി.എൻ.ജി മോഡലിന് 27 മൈലേജും ലഭിക്കുന്നു. വില: ജി.എസ്.ടി. പരിഷ്കാരങ്ങൾക്ക് ശേഷം ടാറ്റ പഞ്ചിൻ്റെ എക്സ്-ഷോറൂം വില 5.50 ലക്ഷം രൂപയിൽ ആരംഭിച്ച്, ഏറ്റവും ഉയർന്ന മോഡലിന് 9.30 ലക്ഷം രൂപ വരെ ഉയരുന്നു.
