തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹന് അപ്രതീക്ഷിത തോൽവി. ശ്രീകണ്ഠാപുരം നഗരസഭയിലെ എള്ളരിഞ്ഞി വാർഡിൽ നിന്നാണ് അദ്ദേഹം പരാജയപ്പെട്ടത്. ശക്തമായ മത്സരത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ സുരേഷ് ബാബുവാണ് വിജയം നേടിയത്.
