Home » Blog » cinema » ‘കണിമംഗലം കോവിലകം’ വെള്ളത്തിരയിലേക്ക്; ട്രെയിലർ പുറത്തിറക്കി
kanimangalam-kovilakam-jpg

മലയാളത്തിലെ ഹിറ്റ് വെബ് സീരീസുകളിൽ ഒന്നായ ‘കണിമംഗലം കോവിലകം’ സിനിമയാകുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ആവേശകരമായ ട്രെയിലർ പുറത്തിറക്കി അണിയറ പ്രവർത്തകർ.

‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ യുവത്വത്തിന്റെ കഥ പറയുന്ന ചിത്രം എന്ന സൂചനയോടെയാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്രൊമോ ഗാനങ്ങളും പുറത്തിറക്കിയിരുന്നു.

കോളേജ്‌ഹോസ്റ്റൽ ജീവിതവും സൗഹൃദ നിമിഷങ്ങളും കോർത്തിണക്കിയ ചിത്രം ഒരു ‘കംപ്ലീറ്റ് ഫൺ റൈഡ്’ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഹൊറർകോമഡി ജോണറിലൊരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ രസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യും. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ് തുടങ്ങി വെബ് സീരീസിലൂടെ പ്രിയങ്കരരായ താരങ്ങൾക്കൊപ്പം സ്മിനു സിജോ, ശരത് സഭ എന്നീ ചലച്ചിത്ര താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അനൂപ് മുടിയൻ, വിഖ്‌നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ് ഉൾപ്പെടെയുള്ള വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രം യുവത്വത്തിന്റെ കഥയാണ് പറയുന്ന


ത്.