Home » Top News » Kerala » ഒരു ക്യാച്ച് തന്ന പണി, ശ്രേയസ് അയ്യർക്ക് ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ നഷ്ടമാകും
sreyas-iyyer-3-680x450

ന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വീണ്ടും വൈകുമെന്ന് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് സൂചന. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, 2026 മാർച്ച് വരെ ശ്രേയസ് അയ്യർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കും.

ഓസ്ട്രേലിയൻ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റിനിടെ ഏറ്റ പരിക്കിൽ നിന്ന് താരം ഇതുവരെ പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ല. ഏകദേശം മൂന്ന് മാസത്തെ വിശ്രമം താരത്തിന് ആവശ്യമായി വരുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാർത്തകൾ.

പ്രധാന മത്സരങ്ങൾ നഷ്ടമാകും

ഇതോടെ, വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലാൻഡിനുമെതിരായ ഏകദിന പരമ്പരകൾ ശ്രേയസിന് നഷ്ടമായേക്കും. ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ പുരോഗതി അനുസരിച്ചായിരിക്കും ഐപിഎല്ലിൽ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. നിലവിലെ റണ്ണറപ്പുകളായ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ് ശ്രേയസ് അയ്യർ.

പരിക്ക് ഗുരുതരം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ് കാരിയെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായി പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശ്രേയസിനെ ഐസിയുവിൽ നിന്ന് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *