ഒരു ജീവനക്കാരൻ ലീവിന് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ മാനേജരും ജാപ്പനീസ് മാനേജരും നൽകിയ മറുപടികൾ തമ്മിലുള്ള അന്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരാൾ ഹൃദയത്തിൽ തൊടുന്ന സ്നേഹവും കരുതലും നൽകിയപ്പോൾ മറ്റൊരാൾ, അവധിയെടുത്തോ പക്ഷേ ജോലിയിൽ എപ്പോഴും അവൈലബിളാകണമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഒരു റെഡ്ഡിറ്റ് യൂസറാണ് തന്റെ രണ്ട് മേലുദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിത്യസ്ത മറുപടികളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്. അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്ക് പോകാൻ അപേക്ഷിച്ച അവധിക്ക് ലഭിച്ച പ്രതികരണങ്ങളാണ് പലരെയും ചിന്തിപ്പിച്ചത്.
ജാപ്പനീസ് മാനേജരുടെ മറുപടി വെറും ലീവ് അപ്രൂവൽ മാത്രമായിരുന്നില്ല. ‘വീട്ടിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കണം’ എന്ന വാചകം, ലീവ് നൽകിയതിനപ്പുറം ഒരു ജീവനക്കാരനോടുള്ള വ്യക്തിപരമായ കരുതൽ കൂടിയായിരുന്നു. ജോലിയിൽ മാത്രമല്ല അതിന് പുറത്തും അവരുടെ ക്ഷേമം പ്രധാനമാണെന്ന് അത് ഓർമ്മിപ്പിക്കുന്നു.
ഇന്ത്യൻ മാനേജരുടെ പ്രതികരണം വളരെ ലളിതമായിരുന്നു,’അനുവദിച്ചു’ എന്ന ഒറ്റവാക്ക്. എന്നാൽ അതിനൊപ്പം ചേർത്ത വാചകമാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയത്: “ ഓൺലൈനിൽ ഉണ്ടായിരിക്കണം.” അവധിയിൽ പോകുമ്പോഴും ജോലിയിൽ ജീവനക്കാർ സദാസമയവും ഉണ്ടായിരിക്കണം എന്ന കർശനമായ നിർദ്ദേശമാണിത്. ഏഴ് കാഷ്വൽ ലീവുകൾ ബാക്കിയുണ്ടായിട്ടും, ലീവ് കിട്ടിയത് ഒരു വലിയ ‘ഔദാര്യം’ പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ജീവനക്കാരൻ കുറിച്ചു
ഈ രണ്ട് മറുപടികളും ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര വലുതാണെന്ന് അടിവരയിടുന്നുവെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്‍റുകൾ
