Home » Top News » Kerala » എന്നാലും രംഗണ്ണാ…. ‘ഇല്ലുമിനാറ്റി’യെ ആൻഡ്രിയ കൊന്നു കൊലവിളിച്ചെന്ന് സോഷ്യൽ മീഡിയ
Screenshot_20251124_150815

പിന്നണി ഗായികയായി സിനിമയിലെത്തി പിന്നീട് തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ആൻഡ്രിയ ജെർമിയ. ഇപ്പോഴിതാ ആവേശം സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റി സ്റ്റേജിൽ പാടി ട്രോളുകൾ ഏറ്റ് വാങ്ങുകയാണ് ആൻഡ്രിയ. ടോയോട്ട സംഘടിപ്പിച്ച പരിപാടിയിൽ ആണ് ആൻഡ്രിയ ഗാനം ആലപിച്ചത്. തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്. ഈ ​ഗാനത്തിനാണ് ട്രോളുകൾ വരുന്നത്. സോഷ്യൽ മീഡിയയിൽ ആൻഡ്രിയ പാടുന്നതിന്റെ വിഡിയോയും വൈറൽ ആണ്.

ആൻഡ്രിയയുടെ പാട്ടിൽ ആരാധകർ നൽകുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ആ പാട്ടിനെ ആൻഡ്രിയ നശിപ്പിച്ചു, ഈ പാട്ടു കേട്ടാൽ രംഗണ്ണൻ ഇറങ്ങി ഓടും തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ എത്തുന്നത്. രംഗണ്ണനോട് എന്തോ ദേഷ്യം ഉണ്ടെന്ന് തോന്നുന്നു, എടാ മോളെ… എന്ത് തെറ്റാണ് ഞങ്ങടെ രംഗണ്ണൻ നിങ്ങളോട് ചെയ്തത്. പാട്ടിൻ്റെ ഒറിജിനൽ വരികൾ മറന്നല്ലോ എന്നൊക്കെയും ആരാധകർ കമൻ്റിൽ ചോദിക്കുന്നുണ്ട്.

ജീത്തു മാധവൻ്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച ചിത്രമാണ് ആവേശം. സുഷിൻ ശ്യാമാണ് സിനിമയിലെ പാട്ടുകൾ ഒരുക്കിയത്. സിനിമ ഇറങ്ങിയ സമയത്ത് ഗാനം വമ്പൻ രീതിയിലാണ് ആഘോഷിച്ചത്. സോഷ്യൽ മീഡിയ മുഴുവനും ആ സമയത്ത് ഭരിച്ചതും രം​ഗണ്ണൻ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *