Home » Top News » Kerala » ഉത്ര വധം സിനിമയാകുന്നു, രാജകുമാരി പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ
vHsD8sEKWweGGOluvx7xqEMhkq9QaKYTQc3AeGes

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതക്കമായിരുന്നു ഉത്ര വധം. സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസായിരുന്നു ഉത്ര വധം. ഈ കേസിനെ പ്രമേയമാക്കി ഒരുക്കിയ ‘രാജകുമാരി’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ മഞ്ജു വാര്യർ തൻ്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പുറത്തിറക്കി. ഉണ്ണിദാസ് കൂടത്തിൽ സ്വതന്ത്ര സംവിധായകനായ ചിത്രത്തിൻ്റെ ക്യാമറാമാൻ ശ്രീരാഗ് മങ്ങാട്ടും എഡിറ്റർ അഖിൽ ദാസ് ഹരിപ്പാടുമാണ്. കൊച്ചിൻ മീഡിയാ സ്കൂളിൽ നിന്ന് ഒരേ ബാച്ചിൽ ചലചിത്ര പഠനം പൂർത്തിയാക്കിയവരാണ് ഇവർ മൂവരും

ഭിന്നശേഷിയുള്ള വിവാഹിതയും ഒരു വയസുള്ള കുഞ്ഞിൻ്റെ അമ്മയുമായ ഉത്ര കിടപ്പുമുറിയിൽ നിന്ന് പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതിനിടെയാണ് മരണപ്പെട്ടത്. ഭർത്താവായിരുന്ന ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. 2020 ലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ഈ സംഭവമാണ് രാജകുമാരിയുടെ കഥാപാശ്ചാത്തലം. “നല്ല സിനിമ”യുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ധീഖ്,ഫയസ് മുഹമ്മദ് തുടങ്ങിയവർ നിർമ്മിക്കുന്ന രാജകുമാരിയുടെ സംഗീതം ഡെൻസൺ ഡൊമിനിക്കാണ്.

 

Leave a Reply

Your email address will not be published. Required fields are marked *