കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടകങ്ങൾ കാണുന്നതിന് വിദ്യാർത്ഥികൾക്ക് ടിക്കറ്റൊന്നിന് 70 രൂപ മാത്രം. നാടകോത്സവദിനങ്ങളിൽ അക്കാദമിയിൽ സജ്ജമാക്കുന്ന കൗണ്ടറിൽ നിന്ന് ഓഫ്ലൈനായി ടിക്കറ്റെടുക്കുമ്പോഴാണ് വിദ്യാർത്ഥികൾക്ക് ഈ ഇളവ് ലഭിക്കുക. ഇളവ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾ ടിക്കറ്റെടുക്കാൻ കൗണ്ടറിൽ എത്തുമ്പോൾ പഠിക്കുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് കൂടി കൗണ്ടറിൽ ഹാജരാക്കണം. വിദ്യാർത്ഥികൾക്ക് ഒഴികെ മറ്റെല്ലാവർക്കും ടിക്കറ്റ് വില 90 രൂപ.
