Home » Top News » Kerala » ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണ് അവർ, കോഹ്‌ലിയെയും രോഹിത്തിനെയും ഒഴിവാക്കരുത്! ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്
afe22f2403b7b646914f9a90a2ccad318f6709b3ce98ed36628c1632b342a441.0

2027 ഏകദിന ലോകകപ്പ് അടുത്തുവരുമ്പോൾ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും ഇരുവരും വിരമിച്ചെങ്കിലും ഏകദിനങ്ങളിൽ മാത്രമാണ് നിലവിൽ ഇന്ത്യക്കായി കളിക്കുന്നത്. ഏകദിന ടീമിലേക്ക് പരിഗണിക്കുന്നതിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ടീം മാനേജ്‌മെന്റ് ഇരു താരങ്ങളോടും ആവശ്യപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് 2027ലെ ഏകദിന ലോകകപ്പ് വരെ രോഹിത്തിനെയും വിരാട് കോഹ്‌ലിയെയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കരുതെന്ന് കോച്ച് ഗൗതം ഗംഭീറിനോട് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് അഭ്യർത്ഥിച്ചത്.

ശ്രീശാന്തിന്റെ അഭ്യർത്ഥന

ഏകദിന ക്രിക്കറ്റിലെ കോഹ്‌ലിയുടെയും രോഹിത്തിന്റെയും റെക്കോർഡുകൾ അനുപമമാണെന്നും അവരെ ഒരു കാരണവശാലും ടീമിൽ നിന്ന് ഒഴിവാക്കരുതെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു:

“ഗൗതം ഭായ്, പരിശീലകനെന്ന നിലയിൽ താങ്കൾ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോഹ്‌ലിയെയും. കാരണം, ഏകദിന ക്രിക്കറ്റിൽ അവരുടെ റെക്കോർഡ് അനുപമമാണ്. അവർ കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം അവരെ കളിക്കാൻ അനുവദിക്കുക. ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണ് അവർ. അതുകൊണ്ട് അത്രയും മഹാൻമാരായ താരങ്ങൾ ഇന്ത്യക്കായി കളിക്കുന്നതിൽ നിന്ന് അവരെ തടയരുതെന്നാണ് ഗൗതം ഭായിയോട് എനിക്ക് പറയാനുള്ളത്.”

 

റെക്കോർഡുകൾ കരുത്ത് കാട്ടുന്നു

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഫോമിൽ തിരിച്ചെത്തി ശക്തമായ പ്രകടനമാണ് നിലവിൽ കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിൽ കോഹ്‌ലി പൂജ്യത്തിന് പുറത്തായത് വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും, മൂന്നാം മത്സരത്തിൽ അപരാജിത അർദ്ധസെഞ്ചുറിയും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ സെഞ്ചുറിയും നേടി കോഹ്‌ലി കരുത്ത് തെളിയിച്ചു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.