Home » Top News » Kerala » ഇത് സരോജ്കുമാർ തെലുങ്ക് വേർഷൻ; ബാലയ്യയുടെ ‘അഖണ്ഡ 2’ ട്രെ‌യ്‌ലർ റിയാക്ഷൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Screenshot_20251125_093812

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലെ സ്വന്തം അഭിനയം അമ്പരപ്പോടെ ആസ്വദിക്കുന്ന നന്ദമുരി ബാലകൃഷ്ണയുടെ വീഡിയോ. ചിത്രത്തിൽ താൻ ചെയ്ത ഓരോ മാസ് സീനും കണ്ട് ബാലയ്യ ആവേശഭരിതനായി ആർത്തുവിളിക്കുന്നതും കാണാം. 2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

‘എന്റെ അഭിനയം കണ്ട് എന്റെ കണ്ണ് തന്നെ തള്ളി’ ‘ലെ ബാലയ്യ, ‘ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാറിനെ ഓർമ വന്നു’ തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളായി വരുന്നത്.

ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തമൻ എസ് ചിട്ടപ്പെടുത്തിയ മാസ് പശ്ചാത്തല സംഗീതത്തിൽ പവർപാക്ക്ഡ് ട്രെയ്‌ലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മലയാളി താരം സംയുക്ത മേനോൻ ആണ് സിനിമയിലെ നായിക

 

Leave a Reply

Your email address will not be published. Required fields are marked *