ആർ.ഇ.സി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കാൻ സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇൻ്റർലോക്ക്, ടോയ്ലറ്റ്, വാഷ് ഏരിയ തുടങ്ങിയവയുടെ നിർമ്മാണത്തിനാണ് തുക വിനിയോഗിക്കുകയെന്നും എംഎൽഎ പറഞ്ഞു.
