Home » Blog » Kerala » അമിതമായ ആഹ്ലാദമോ ദുഃഖമോ ഇല്ല,പുരസ്‌കാരം നന്ദിയോടെ സ്വീകരിക്കുന്നു; വെള്ളാപ്പള്ളി നടേശൻ
VELLAPPALI-680x450

ത്മ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ തനിക്ക് താല്പര്യമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പുരസ്‌കാരത്തിനായി തന്നെ ആരാണ് ശുപാർശ ചെയ്തതെന്ന് അറിയില്ലെന്നും എന്നാൽ തന്നെ സ്നേഹിക്കുന്ന ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഈ അംഗീകാരത്തിൽ അമിതമായ ആഹ്ലാദമോ ദുഃഖമോ ഇല്ലെന്നും കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ലഭിച്ച ഈ പുരസ്‌കാരം ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിൽ സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി അറിയിച്ചു.

മമ്മൂട്ടിക്കും തനിക്കും ഒരേസമയം അവാർഡ് ലഭിച്ചതിലെ കൗതുകവും അദ്ദേഹം പങ്കുവെച്ചു. തങ്ങൾ രണ്ടുപേരും ഒരേ മാസത്തിൽ ജനിച്ചവരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുരസ്‌കാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സംസാരിക്കുന്നുണ്ട്, എന്നാൽ അതൊന്നും തന്നെ ബാധിക്കില്ല. സംസ്ഥാന സർക്കാർ തന്റെ പേര് നിർദ്ദേശിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻഡിപി-എൻഎസ്എസ് ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആ ഐക്യത്തിൽ താൻ തകർച്ച ഉണ്ടാക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.