Home » Top News » Top News » ഹരിതവിദ്യാലയം റിയാലിറ്റിഷോ: 20 വരെ അപേക്ഷിക്കാം
Haritha_vidyalayam

സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിലേക്ക് നവംബർ 20 വരെ അപേക്ഷിക്കാം. പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങൾക്കും ഇത്തവണ പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. സ്‌കൂളുകൾ www.hv.kite.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തിരഞ്ഞെടുക്കുക. സ്‌കൂളുകൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണ് ഈ നാലാമത് എഡിഷൻ.

ഇത്തവണത്തെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *