Home » Top News » Kerala » സ്‌പോട്ടിഫൈയിൽ നിന്നുള്ള പാട്ടുകൾ, ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവ ഇനിമുതൽ വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് പങ്കിടാം
GALEEMUDHIN-1-144.jpg (1)

കാലിഫോർണിയ: സ്‌പോട്ടിഫൈയിൽ നിന്നുള്ള പാട്ടുകൾ, ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവ ഇനിമുതൽ വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് പങ്കിടാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചു. നിലവിൽ ഫോട്ടോകളും വീഡിയോകളും പങ്കിടുന്നതുപോലെ, സ്‌പോട്ടിഫൈയിലെ ഉള്ളടക്കങ്ങളും ഇനി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ നേരിട്ട് പങ്കിടാൻ കഴിയും. സ്‌പോട്ടിഫൈയിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലേക്ക് സംഗീതം പങ്കിടുന്ന നിലവിലെ ഫീച്ചറിന് സമാനമായാണ് ഈ പുതിയ വാട്‌സ്ആപ്പ് സവിശേഷതയും ഒരുക്കിയിരിക്കുന്നത്.

സ്‌പോട്ടിഫൈയിലെ എല്ലാ പാട്ടുകളിലും, ആൽബങ്ങളിലും, പോഡ്‌കാസ്റ്റുകളിലും ഇനി പുതിയ ‘വാട്‌സ്ആപ്പ് ഷെയർ ബട്ടൺ’ ഉണ്ടാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ ബട്ടൺ ടാപ്പ് ചെയ്യുമ്പോൾ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള ഷെയറിംഗ് ഓപ്ഷനുകൾ ലഭ്യമാവുകയും, ഒറ്റ ടാപ്പിലൂടെ ഇഷ്ടപ്പെട്ട ട്രാക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ചേർക്കാൻ കഴിയുകയും ചെയ്യും. സംഗീതം, പ്ലേലിസ്റ്റുകൾ, പോഡ്‌കാസ്റ്റുകൾ, ആൽബങ്ങൾ, ആർട്ടിസ്റ്റ് ക്ലിപ്പുകൾ, ഓഡിയോബുക്കുകൾ എന്നിവ 24 മണിക്കൂർ നേരത്തേക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പങ്കിടാൻ സാധിക്കുമെന്ന് സ്‌പോട്ടിഫൈയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. സംഗീതത്തിൽ മാത്രം ഒതുങ്ങാതെ, പോഡ്‌കാസ്റ്റ്, ഓഡിയോബുക്ക് തുടങ്ങിയ ഉള്ളടക്കങ്ങളും പങ്കിടാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *