Home » Top News » Kerala » വേഗം പോയി സ്വർണം വാങ്ങിക്കോ; ഒറ്റയടിക്ക് 1,280 രൂപ കുറഞ്ഞു; ഇന്നത്തെ വില അറിയാം
RED-GOLD-680x450 (1)

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം നൽകിക്കൊണ്ട് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് ഒറ്റയടിക്ക് 1,280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,680 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിലെ വിപണി വില 11,335 രൂപയാണ്. ഇന്നലെ ഒരു പവന് 91,960 രൂപയും ഒരു ഗ്രാമിന് 11,455 രൂപയുമായിരുന്നു വില.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.

എങ്കിലും, രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ പോലും ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, രാജ്യത്തെ പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ആഭ്യന്തര ഘടകങ്ങളും ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *