Home » Top News » Kerala » വയനാട് സിപ് ലൈൻ അപകടം; വീഡിയോ നിർമ്മിച്ച ആലപ്പുഴ സ്വദേശി പിടിയിൽ
78238514cc423f25c6770a8d716cb5dffd7d92440c2d8471ec31a779f447a0ba.0

യനാട്ടിലെ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശി അഷ്കർ അലി അറസ്റ്റിലായി. വയനാട് സൈബർ സെൽ സി.ഐ. ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

പ്രചരിച്ച വീഡിയോ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും, ജില്ലയിൽ ഇത്തരമൊരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ അഷ്‌കർ അലി ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *