Home » Top News » Auto » ലാൻഡ് റോവറിൻ്റെ ഡിഫൻഡർ സ്വന്തമാക്കണോ; പ്രതിമാസ EMI എത്ര വരുമെന്ന് അറിയാം
defender-680x450

ലാൻഡ് റോവറിൻ്റെ ആഡംബര കാറുകൾ ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രിയമാണ്. വിപണിയിലെ ഏറ്റവും പ്രിയങ്കരമായ മോഡലുകളിൽ ഒന്നാണ് ഡിഫൻഡർ. ഈ വാഹനത്തിൻ്റെ വില 98 ലക്ഷം രൂപ മുതൽ 2.6 കോടി രൂപ വരെയാണ്. ഡിഫൻഡറിൻ്റെ ഏറ്റവും വിലകുറഞ്ഞ മോഡലായ 2.0 ലിറ്റർ പെട്രോൾ 110 X-ഡൈനാമിക് HSE ആണ് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വകഭേദം. ഈ മോഡലിൻ്റെ വില 98 ലക്ഷം രൂപയാണ്. ഈ ആഡംബര കാർ വാങ്ങുന്നതിനായി ഏകദേശം 88.2 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കാൻ സാധ്യതയുണ്ട്.

EMI ഓപ്ഷനുകൾ എങ്ങനെ?

ഡിഫൻഡർ വളരെ വിലയേറിയ വാഹനമായതിനാൽ, ഈ ആഡംബര കാർ വാങ്ങുന്നവർ നാല് വർഷത്തെ വായ്പ എടുത്താൽ പോലും പ്രതിമാസ ഗഡു (EMI) അടയ്ക്കാൻ നിങ്ങളുടെ മറ്റ് ചെലവുകൾക്ക് പുറമേ 2 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഉദാഹരണത്തിന്, 98 ലക്ഷം രൂപ വിലയുള്ള മോഡലിന് 9.80 ലക്ഷം രൂപ ഡൗൺ പേയ്‌മെൻ്റ് നൽകി, 9 ശതമാനം പലിശ നിരക്കിൽ വായ്പ എടുത്താൽ വരുന്ന ഏകദേശ കണക്കുകൾ ഇതാ.

നാല് വർഷത്തെ വായ്പയ്ക്ക് പ്രതിമാസം 2.20 ലക്ഷം രൂപ ഇ.എം.ഐ. അടയ്‌ക്കേണ്ടിവരും.

ഇതേ മോഡൽ അഞ്ച് വർഷത്തേക്ക് വായ്പ എടുക്കുകയാണെങ്കിൽ, 9 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 1.83 ലക്ഷം രൂപ ഇ.എം.ഐ. അടയ്ക്കണം.

കൂടുതൽ കാലയളവിലേക്ക്, അതായത് ആറ് വർഷത്തേക്ക് വായ്പ എടുക്കുകയാണെങ്കിൽ പ്രതിമാസ ഗഡു 1.59 ലക്ഷം രൂപയായി കുറയും.

ഏഴ് വർഷമാണ് വായ്പാ കാലയളവെങ്കിൽ, 9 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 1.42 ലക്ഷം രൂപ ഇ.എം.ഐ. അടയ്‌ക്കേണ്ടിവരും.

ഒരു ഡിഫൻഡർ വാങ്ങാൻ നിങ്ങൾ ഉയർന്ന ഡൗൺ പേയ്‌മെന്റ് നടത്തിയാൽ, സ്വാഭാവികമായും നിങ്ങളുടെ പ്രതിമാസ ഗഡു കുറവായിരിക്കും.

ലോണെടുക്കുമ്പോൾ ശ്രദ്ധിക്കുക

വ്യത്യസ്ത ബാങ്കുകളിൽ നിന്ന് കാർ ലോൺ എടുക്കുമ്പോൾ ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ബാങ്കുകളുടെയും കാർ കമ്പനികളുടെയും നയങ്ങൾക്കനുസരിച്ച് പലിശ നിരക്കിലും മാറ്റം വരും. നിങ്ങളുടെ ഡൗൺ പേയ്‌മെൻ്റ്, വായ്പാ കാലയളവ്, പലിശനിരക്ക് എന്നിവയൊക്കെ അതാത് ബാങ്കുകളുടെ നിയമങ്ങളെയും ഉപഭോക്താവിൻ്റെ ക്രെഡിറ്റ് സ്കോറിനെയും അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക.