Home » Top News » Top News » റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
images (95)

വേൾഡ് ഡേ റിമംബറൻസ് ഫോർ റോഡ് വിക്റ്റിംസ് ആചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മോട്ടോർ വാഹന വകുപ്പ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രിയപ്പെട്ടവരുടെ ഓർമകളുമായി നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.

 

 

 

യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക് വിക്റ്റിംസ് ഡേ ആയി ആചരിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസിന് കൊണ്ടോട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി. എ.എം.വി.ഐ. കെ.സി. സൗരഭ്, മിസ്റ്റിലാൻഡ് പ്രതിനിധികൾ, മരിച്ചവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ട്രോമാകെയർ വോളണ്ടിയർമാർ, അപകടത്തിൽ പരിക്കേറ്റിരുന്നവർ, വിനോദ സഞ്ചാരികൾ തുടങ്ങിയവർ പങ്കെടുത്തു. അപകടരഹിത മലപ്പുറം എന്ന സന്ദേശവുമായി ഡ്രൈവർമാർക്ക് ഓട്ടോ, ബസ് സ്റ്റാൻഡുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലും ബോധവത്ക്കരണം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *